കൊല്ലവർഷം 1190 കർക്കിടകം 19, ഓഗസ്റ്റ് 4 2015
എൻറെ ആദ്യത്തെ ബ്ലോഗ് എഴുത്ത് ... ഒമ്പതാം ക്ലാസ്സിൽ നോട്ട് ബുക്കിലെ കുത്തിക്കുറിക്കൽ കണ്ട് എന്നെ കൊണ്ട് ആദ്യത്തെ പ്രേമലേഖനം എഴുതിച്ച മനോജിനും, കമന്റ് ബോക്സിലെ വായാടിത്തം കണ്ട് ഇങ്ങോട്ട് കൂട്ട് വിളിച്ച അനീഷ് പാലമ്പറ്റക്കും നന്ദി...
പ്രവാസി ..... വറുതിയുടെ കാലത്ത് നാടും വീടും വിട്ട് കടൽ കടന്നു ഇവിടെയെത്തി വേർപാടുകളും ജനനമരണങ്ങളും കല്ല്യാണങ്ങളും ആഘോഷങ്ങളും മനസ്സുകൊണ്ട് മാത്രം കണ്ടും, കത്ത് എഴുതിയും വായിച്ചും ഓല കാസറ്റിൽ ശബ്ദങ്ങൾ കേട്ടും കൊടുത്തും, മണിഓർഡറോ കുഴലോ വഴി പണമയച്ചും നാടിനെയും കുടുംബത്തെയും തീവ്രമായി സ്നേഹിച്ച്, ത്യാഗങ്ങളെ കുറിച്ച് കണ്ണീരണിഞ്ഞും, വേർപാടിനെ പറ്റി നെടുവീർപ്പയച്ചും, നഷ്ടങ്ങളോർത്ത് വിതുമ്പിയും പത്തും ഇരുപതും മുപ്പതും കൊല്ലത്തെ നര വീണ വർണ്ണ കുപ്പായങ്ങളുള്ള മുൻ തലമുറകളിലെ വ്രണിത ഹൃദയരായ പ്രവാസികളുടെ ഓർമകളിൽ..
ഇന്ന് ഞാനും ഒരു പ്രവാസി..ഈ മേൽക്കുപ്പായത്തിനു ഇപ്പൊ 2 കൊല്ലമായി... തിരിഞ്ഞു നോക്കുമ്പോ കടപ്പെട്ടവരുടെ ചിത്രങ്ങൾ കുറെയേറെ..കറിക്കൂട്ടിലെ ഉപ്പു പോലെ നഷ്ടചിത്രങ്ങൾ പാകത്തിന്..കരുതും മുമ്പേ സക്ഷാത് ക്കരിക്കപ്പെട്ട ചില ലക്ഷ്യങ്ങൾ...നടക്കുമോ ഇല്ലയോ എന്നറിയാത്ത ചില സ്വപ്നങ്ങൾ...ഇതൊക്കെയാണ് നീക്കിയിരിപ്പുകൾ..
' ഇജ്ജ് ഇപ്പൊ എഞ്ചിനീർ ആയി ഗൾഫി പോയി ബല്ല്യ കായിക്കാരനാവും, അപ്പളും അനക്ക് ഇത് പോലെ റോജ പാക്കും കൂട്ടി ഇന്റൊപ്പം വെറ്റില മുറുക്കാൻ നേരണ്ടാവോടാ പട്ടരേ' എന്ന ഉമ്മമ്മാന്റെ വെല്ലുവിളി സ്വീകരിച്ചു കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും ഇങ്ങോട്ട് കയറിയതാ...കരുപ്പിടിച്ച ജീവിതം ഒന്നൂടെ പോളിഷ് ചെയ്ത് തിളക്കം കൂട്ടാൻ...
(തുടരും)

Wow.. nice attempt.. keep going.. all the best boss..😊
ReplyDeleteWow.. nice attempt.. keep going.. all the best boss..😊
ReplyDelete